98 68 91 99 ഇതൊരു ഫോൺ നമ്പർ അല്ല, കഴിഞ്ഞ 4 നിയമസഭയിലെ LDF സീറ്റുകളാണ്; ഫേസ്ബുക്ക് പോസ്റ്റുമായി എം എം മണി

98 68 91 99 ഇതൊരു ഫോൺ നമ്പർ അല്ല, കഴിഞ്ഞ 4 നിയമസഭയിലെ LDF സീറ്റുകളാണ്; ഫേസ്ബുക്ക് പോസ്റ്റുമായി എം എം മണി




കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) നേടിയ സീറ്റുകളുടെ കണക്കുകൾ പങ്കുവെച്ചുകൊണ്ട് എം.എം. മണി എം.എൽ.എ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. “98 68 91 99” എന്ന അക്കങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ എതിരാളികൾക്കുള്ള മറുപടി നൽകിയത്.

“ഇതൊരു ഫോൺ നമ്പറല്ല. കഴിഞ്ഞ 4 നിയമസഭകളിലെ എൽ.ഡി.എഫ് സീറ്റുകളാണ്,” എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷം പുലർത്തുന്ന സ്വാധീനത്തെയും ജനപിന്തുണയെയും സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്