ആദ്യഘട്ടത്തില്‍ ശ്രീനഗര്‍, ചണ്ഡിഗഡ്‌ എന്നിവിടങ്ങളിലേക്ക്‌ ഡല്‍ഹി, ബെംഗളൂരു വഴി കണക്ഷന്‍ സര്‍വീസ്‌ ആരംഭിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ആണ്‌ ശ്രീനഗറിലേക്ക്‌ സര്‍വീസ്‌ നടക്കുക.

.

കണ്ണൂരിൽ നിന്ന് ശ്രീനഗറിലേക്കും ചണ്ഡിഗഡിലേക്കും വിമാന സർവീസ്




സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന്‌ ആഭ്യന്തര റൂട്ടില്‍ അധിക സര്‍വീസ്‌ നടത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും.

ആദ്യഘട്ടത്തില്‍ ശ്രീനഗര്‍, ചണ്ഡിഗഡ്‌ എന്നിവിടങ്ങളിലേക്ക്‌ ഡല്‍ഹി, ബെംഗളൂരു വഴി കണക്ഷന്‍ സര്‍വീസ്‌ ആരംഭിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ആണ്‌ ശ്രീനഗറിലേക്ക്‌ സര്‍വീസ്‌ നടക്കുക. 10,300 രൂപ മുതലാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കണ്ണൂരില്‍ നിന്ന്‌ ഡല്‍ഹി വഴി കണക്ഷന്‍ സര്‍വീസാണ്‌ ശ്രീനഗറിലേക്കു നടത്തുക. എല്ലാ ദിവസവും രാവിലെ 6ന്‌ കണ്ണൂരില്‍ നിന്ന്‌ പുറപ്പെട്ട്‌ 2.15ന്‌ ശ്രീനഗറില്‍ എത്തും.
തിരിച്ച്‌ വൈകിട്ട്‌ 5.35ന്‌ ശ്രീനഗറില്‍ നിന്ന്‌ കണ്ണൂരില്‍ എത്തുന്ന തരത്തില്‍ പുറപ്പെട്ട്‌ വെളുപ്പിന്‌ 12.45ാണ്‌ സമയ ക്രമം. ഗോവ സര്‍വീസും പരിഗണനയിലുണ്ട്‌.

 ചണ്ഡിഗഡിലേക്ക്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ്‌ പ്രതിദിന സര്‍ വീസ്‌ നടത്തുക. ടിക്കറ്റ്‌ ബുക്കിങ്‌ ആരംഭിച്ചു. 9817 രൂപ മുതലാണ്‌ ടിക്കറ്റ്‌ നിരക്ക്‌.
കണ്ണൂര്‍നിന്ന്‌ ബെംഗളുരു വഴിയാണ്‌ ചണ്ഡിഗഡ്‌ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ സര്‍വീസ്‌ നടത്തുക. 5 മണിക്കൂറാണ്‌ യാത്ര സമയം. എല്ലാ ദിവസവും രാവിലെ 10.15ന്‌ കണ്ണൂരില്‍ നിന്ന്‌ പുറപ്പെട്ട്‌ വൈകിട്ട്‌ 3.15ന്‌ ചണ്ഡിഗഡ്‌ എത്തുന്ന തരത്തിലാണ്‌ സമയ ക്രമം.