പശ്ചിമബംഗാൾ ഗവർണർക്ക് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ; പിടിയിലായത് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശി

പശ്ചിമബംഗാൾ ഗവർണർക്ക് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ; പിടിയിലായത് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശി
<p>കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ. കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.&nbsp;ഗവർണർ പൊട്ടിത്തെറിക്കും എന്ന ഭീഷണി സന്ദേശം ഇന്നലെ സിവി ആനന്ദബോസിൻ്റെ എഡിസിക്കാണ് ലഭിച്ചത്. ഭീഷണിയുടെ വിവരം രാജ്ഭവൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.&nbsp;</p><p>വധഭീഷണി വകവെക്കാതെ കൊൽക്കത്തയിലെ തെരുവിലൂടെ സിവി ആനന്ദബോസ് ഇന്ന് ഇറങ്ങി നടന്നു. വഴിയിലുള്ള കടയിൽ നിന്ന് ജനങ്ങൾക്കൊപ്പം ആനന്ദബോസ് ഭക്ഷണം കഴിച്ചു. ധീരർ ഒരു തവണ മരിക്കും, ഭീരുക്കൾ പല തവണ മരിക്കും എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്ന് ആനന്ദബോസ് പറഞ്ഞു.&nbsp;ഇഡി റെയിഡിനെ ചൊല്ലി ബംഗാൾ സർക്കാരും കേന്ദ്രവും ഏറ്റുമുട്ടുമ്പോഴാണ് ആനന്ദബോസിൻ്റെ