ചെറുപുഴ ജോസ്ഗിരിയിൽ കാട്ടാന കിണറ്റിൽ വീണു
ചെറുപുഴ: ജോസ്ഗിരിയിൽ കാട്ടാന കിണറ്റിൽ വീണു. തിരുനെറ്റിയിലെ പള്ളിക്കുന്നേൽ മഹേഷിന്റെ കിണറ്റിലാണ് കാട്ടാനക്കുട്ടി വീണത്. വീടിന്റെ മുകൾ ഭാഗത്തുള്ള കിണറ്റിൽ നിന്നും പൈപ്പ് വഴി താഴേ ഭാഗത്തേക്ക് വെള്ളം എടുക്കാറുണ്ട്. എന്നാൽ വെള്ളം വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് ഉച്ചയോടെ കിണറ്റിൽ വീണ നിലയിൽ ആനക്കുട്ടിയെ കണ്ടത്.
20 അടി താഴ്ച്ചയുള്ള കിണറാണ്. ദിവസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
