പണം മോഷ്ടിച്ച ശേഷം രേഖകൾ ഉപേക്ഷിച്ച് പേഴ്‌സ് പോസ്റ്റ് ബോക്സിൽ ഇടുകയായിരുന്നുവെന്ന്

നല്ലവനായ കള്ളൻ.....! ബസിൽ നിന്ന് കവർന്ന പേഴ്‌സ്  പോസ്റ്റ് ബോക്സിൽ





ഉരുവച്ചാൽ: ബസിൽ നിന്ന് കവർന്ന പേഴ്‌സ് പോസ്റ്റോഫീസിലെ പോസ്റ്റ് ബോക്സിൽ. പണം നഷ്ടമായെങ്കിലും വിലപിടിപ്പുള്ള രേഖകൾ കിട്ടി. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ മട്ടന്നൂരിൽ നിന്ന് ഉരുവച്ചാലിലേക്ക് യാത്രക്കിടെയാണ് കവർച്ച. എൻപി ശശിലിന്റെ പണവും രേഖകളും അടങ്ങിയ പേഴ്‌സ് കവർന്നത്. മട്ടന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വൈകിട്ട് മട്ടന്നൂരിലെ പോസ്റ്റോഫീസിലെ പോസ്റ്റ് ബോക്സിൽ നിന്ന് രേഖകൾ അടങ്ങിയ പേഴ്‌സ് ലഭിച്ചു. വിവരം ഉരുവച്ചാൽ ലിലെ പോസ്റ്റ്മാൻ സതീശൻ ശശിലിനെ അറിയിച്ചു. ദുബായിലെ വിസ ഉൾപ്പെടെ രേഖകളും 270 ദിർഹം (7000 രൂപ), 3,500 രൂപയുമാണ് പേഴ്‌സിൽ ഉണ്ടായിരുന്നത്. പണം മോഷ്ടിച്ച ശേഷം രേഖകൾ ഉപേക്ഷിച്ച് പേഴ്‌സ് പോസ്റ്റ് ബോക്സിൽ ഇടുകയായിരുന്നു.