മലയാളികള്‍ വ്യക്തിശുചിത്വത്തില്‍ മുന്‍പന്തിയിലും പരിസര ശുചിത്വത്തില്‍ പിന്നോക്കവുമാണ് എന്നാണ് പൊതുവേയുള്ള വിശ്വാസം. ഈ വൃത്തിയില്ലായ്മ അങ്ങേയറ്റം പ്രകടമാകുന്നത് ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലുമാണ്. പക്ഷേ, താന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷനാണ് കണ്ണൂരിലുള്ളതെന്ന് നിരീക്ഷിച്ചിരിക്കുന്നത് ഒരു ആസാം സ്വദേശിയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യുവാവ് ഹിന്ദിയില്‍ പറയുന്നത് ഇപ്രകാരമാണ്, “ഒരു തരിപോലും മാലിന്യം ഇവിടെ നിങ്ങള്‍ക്ക് കാണാനാകില്ല”. പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല പാളങ്ങളും ഇന്ത്യയില്‍ പതിവില്ലാത്തത്ര വെടിപ്പാണെന്ന് യുവാവ് സാക്ഷ്യപ്പെടുത്തുന്നു.
എട്ട് ലക്ഷം വ്യൂസ് ആണ് വീഡിയോ ക്ലിപ്പിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. കമന്‍റ് ബോക്‌സില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹവും ലഭിക്കുന്നുണ്ട്. കേരളത്തിന്‍റെ പൗരബോധവും കൂട്ടായ ഉത്തരവാദിത്വവും ഇന്ത്യയ്ക്ക് മാതൃകയാണെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ല.

