മണപ്പുറം പരസ്യവിവാദം: നടൻ മോഹൻലാലിനെതിരെയുള്ള ഉപഭോക്തൃ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയില്‍ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് താരം ചെയ്തതെന്നും, സേവനത്തിലെ പോരായ്‌മകള്‍ക്ക് താരം ഉത്തരവാദിയല്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്. 12 ശതമാനം പലിശയ്‌ക്ക് സ്വർണ്ണവായ്‌പ നല്‍കുമെന്ന പരസ്യത്തിലെ വാഗ്ദാനം വിശ്വസിച്ചാണ് വായ്‌പ എടുത്തതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. പരാതിക്കാരും മോഹൻലാലും തമ്മില്‍ നേരിട്ട് യാതൊരു ഇടപാടും നടന്നിട്ടില്ല.
ഒരു ബ്രാൻഡ് അംബാസഡർ സ്ഥാപനത്തിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചു.
