കാസര്‍കോട്ട് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യ ഭീഷണി; അനുനയിപ്പിച്ച് പൊലീസ്

കാസര്‍കോട്ട്  കോളേജ് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യ ഭീഷണി; അനുനയിപ്പിച്ച് പൊലീസ്


കാസര്‍കോട്: കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി. കാസർകോട് കുനിയ കോളേജിലാണ് സംഭവം. ബിഎ അറബിക് മൂന്നാം വർഷ വിദ്യാർത്ഥി അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനാണ് വിദ്യാർത്ഥി കെട്ടിടത്തിനു മുകളിൽ കയറിയതും ആത്മഹത്യാ ഭീഷണി മുഴക്കിയതും. തുടര്‍ന്ന് പൊലീസ് എത്തുകയും വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയും ചെയ്തു.ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായുള്ള നോട്ടീസ് അഹമ്മദ് ഷംഷാദിന് ലഭിച്ചത്. തുടർന്ന് വിദ്യാർത്ഥി കോളേജ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളേജിലെ പുതിയ നിയമങ്ങൾക്കെതിരെ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിനാണ് ഷംഷാദിനെ സസ്പെൻഡ് ചെയ്തത്