ആറളം - മണത്തണ മലയോര ഹൈവേയിൽ പുഴക്കരയിൽ കാർ അപകടത്തിൽപ്പെട്ടു
ഇരിട്ടി : മലയോര ഹൈവേയിൽ അയ്യപ്പൻ കാവിനും പാലപ്പുഴയ്ക്കുമിടയിൽ പുഴക്കര വളവിൽ കാർ അപകടത്തിൽപ്പെട്ടു. ഇന്ന് വൈകുന്നേരം 4 മണിയോടെ യായിരുന്നു അപകടം. കൊട്ടിയൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വളവിൽ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 3 പേർക്ക് നിസാര പരിക്കേറ്റു.
