റെയിൽ റോൾസ് എന്ന സ്റ്റാർട്ട് അപ്പും ആയി കെ എസ് ആർ ടി സി നടപ്പിലാക്കുന്ന പദ്ധതി മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. 10 ബസ് സ്റ്റേഷനുകളിൽ ആണ് റെയിൽ റോൾസിന്‍റെ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്. യാത്രക്കാർക്ക് PNR നമ്പർ ഉപയോഗിച്ച് മുൻകൂട്ടി ഭക്ഷണം ഇനി ഓർഡർ ചെയ്യാം. യാത്രക്കിടയിൽ ലളിതമായി കഴിക്കാവുന്ന ഫുഡ് റാപ്പുകളാണ് ഇങ്ങനെ എളുപ്പത്തിൽ ഓർഡർ ചെയ്യാനാവുക. വിശന്ന് യാത്രചെയ്യേണ്ടി വരുന്ന യാത്രാനുഭവങ്ങൾ ഇനി കെ എസ് ആർ ടി സി യാത്രക്കിടെ ഉണ്ടാകില്ല.
ഭക്ഷണാവശിഷ്ടങ്ങൾ കൃത്യമായി മാനേജ് ചെയ്യുന്ന രീതിയിലാണ് റെയിൽ റോൾസ് ഫുഡ് റാപ്പുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷണം പാക്ക് ചെയ്യുന്നതും വേസ്റ്റ് ഡിസ്പോസ് ചെയ്യുന്നതും എങ്ങനെയെന്ന് ബസിനുള്ളിലെ ടിവിയിലൂടെ കാണിക്കും. ഈ വേസ്റ്റ് കമ്പനി തന്നെ നീക്കം ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ ഫുഡ് റാപ്പുകൾ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഡെമോയും മന്ത്രി സ്വയം അവതരിപ്പിച്ചു.

