ആലപ്പുഴയിൽ 16 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു; 3 പേർ അറസ്റ്റിൽ

ആലപ്പുഴയിൽ 16 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു; 3 പേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ 16കാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ പിതാവ് ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആകെ നാല് പ്രതികളാണ് ഉള്ളത്. ഇതിൽ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുവായ സുഹൃത്തിനോടാണ് കുട്ടി പീഡന വിവരം പറഞ്ഞത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവിധ ഇടങ്ങളിൽ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിക്ക് 8 വയസുള്ളപ്പോഴാണ് ആദ്യ പീഡനം നടന്നത്. അന്ന് അമ്മാവൻ അറസ്റ്റിൽ ആയിരുന്നു. പിന്നീട് സിഡബ്ലിയുസിയുടെ സംരക്ഷണയിൽ കഴിഞ്ഞ കുട്ടിയെ 2022ൽ പിതാവ് ഏറ്റെടുക്കുകയായിരുന്നു