കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം


കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം


ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവേ ഫലം. 81 മുതൽ 86 സീറ്റുകൾ യുഡിഎഫിന് കിട്ടാമെന്ന് സർവേ പ്രവചിക്കുന്നു, എൽഡിഎഫിന് 51 മുതൽ 59 സീറ്റുകൾ വരെ കിട്ടും, എൻഡിഎ പരമാവധി 2 സീറ്റുകളിൽ വിജയിച്ചേക്കാം. യുഡിഎഫിന് പരമാവധി 45 ശതമാനം വോട്ടും, എൽഡിഎഫ് 41 ശതമാനം വോട്ടും നേടും. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് യുഡിഎഫിന് മേൽക്കൈ ലഭിക്കുക. തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ ലഭിക്കും, തെക്കൻ കേരളത്തിലാണ് എൻഡിഎയ്ക്ക് രണ്ട് സീറ്റിൽ വിജയസാധ്യതയുള്ളത്. ശബരിമല സ്വർണകൊള്ള കേസ് എൽഡിഎഫിന്റെ വിശ്വാസ്യത കാര്യമായി ഇടിച്ചെന്നുമാണ് സർവേ കണ്ടെത്തൽ. ഒരു മണ്ഡലത്തിൽ മുന്നൂറ് ആളുകൾവീതം നാൽപത്തിരണ്ടായിരം പേരോട് അഭിപ്രായം ചോദിച്ചാണ് ഈമാസം സർവേ തയാറാക്കിയതെന്ന് ലോക് പോൾ അറിയിച്ചു. നേരത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്പോൾ ശരിയായി പ്രവചിച്ചത് ശ്രദ്ധേയമായിരുന്നു.