കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനവും അനുമോദന വേദിയും സംഘടിപ്പിച്ചു

ഇരിട്ടി ഉപജില്ല കെ എ  ടി എഫ് യാത്രയയപ്പ് സമ്മേളനം സമാപിച്ചു



ഇരിട്ടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനവും അനുമോദന വേദിയും സംഘടിപ്പിച്ചു

സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന  അറബിക് അധ്യാപകരായ കെ.എ ടി എഫ് സംസ്ഥാന സമിതി അംഗമായിരുന്ന 
കെ.കെ അബ്ദുൽ അസീസ് മാസ്റ്റർ കീഴൂർ, അബൂബക്കർ മാസ്റ്റർ പാല , 
കോയ മാസ്റ്റർ വട്ടിപ്രം, ഹംസ മയ്യിൽ 
എന്നിവർക്കുളള
 യാത്രയയപ്പ് സമ്മേളനം
ഇരിട്ടി M 2 H റസിഡൻസിയിലെ -ഇയ്യോട്ട് ഓഡിറ്റോറിയത്തിൽ വെച്ച്  അഡ്വ സണ്ണിജോസഫ് MLA ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് ഇരിട്ടി ഉപജില്ല പ്രസിഡണ്ട് 
കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. 
പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ അനുഗ്രഹഭാഷണവും ഉപഹാര സമർപ്പണവും നിർവഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ.എ ടി എഫ് ജില്ലാ പ്രസിഡണ്ട് ശറഫുദീൻ ഇരിക്കൂർ സമ്മാനദാനം നിർവ്വഹിച്ചു. 
ഇബ്രാഹിം നല്ലൂർ 
സ്വാഗത ഭാഷണം നിർവ്വഹിച്ചു.
ഇരിട്ടി നഗരസഭ ക്ഷേമ കാര്യ ചെയർമാൻ 
വിപി അബ്ദുറഷീദ് 
കൗൺസിലർമാരായ പി.എ നസീർ ,
ജുമൈല ഫിറോസ് ,
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് 
ഇബ്രാഹിം മുണ്ടേരി , ഇരിട്ടി എ ഇ ഒ സി.കെ സത്യൻ ,
ബിപിസി  'കെ നിഷാന്ത് 
എച്ച് എം ഫോറം സെക്രട്ടറി ഷേണു മാസ്റ്റർ, 
മുൻ  ബി.പി ഒ ബാലൻ പടിയൂർ , 
കെ.എ ടി ഫ് ജില്ല വൈസ് പ്രസിഡണ്ട് മെഹബൂബ് പേരാവൂർ,
വിദ്യാഭ്യാസ ജില്ല സെക്രട്ടറി റജിനാസ് മാസ്റ്റർ , കീഴൂർ വി യു പി മുൻ എച്ച് എം
ശ്രീനിവാസൻ മാസ്റ്റർ , 
ഇരിട്ടി മഹല്ല് പ്രതിനിധികളായ അബ്ദുല്ല ഹാജി, അറഫ മുസ്തഫ ഹാജി ,
RATF നേതാക്കളായ    മുസ്തഫ മാസ്റ്റർ കീച്ചേരി , ബീരാൻ മാസ്റ്റർ , 
KATF ട്രഷറർ 
അബ്ദുൽ ഗഫൂർ കാവുംപടി 
അലിഫ് വിംഗ് നേതാക്കളായ 
ശംസുദീൻ മുബാറക്
അർഷാദ് വാഫി 
സ്പോർട്സ് വിംഗ് നേതാകളായ
അമീൻ പടിക്കച്ചാൽ
അഷ്കർ വാഫി 
വനിതാ വിംഗ് നേതാക്കളായ  സക്കീന ടീച്ചർ , ജംശീദ ടീച്ചർ ഖദീജ ടീച്ചർ ,
സംസാരിച്ചു.

ആറളം ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട  കെ.എ ടി എഫ് ഉപജില്ല സെക്രട്ടറി   ശഹീർ കീഴ്പളളി യെയും , കെ.എ ടി എഫ് ജില്ലാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മെഹബൂബ് മാസ്റ്ററെയും  പാണക്കാട് നൗഫൽ അലി  തങ്ങൾ അനുമോദിച്ചു 
അലിഫ് മാഗസിൻ നിർമാണ മത്സരം ,  ഓൺലൈൻ ക്വിസ് മത്സരം , കലാ മത്സരം , സംസ്ഥാന കലോത്സവം ,  സ്പോർട്സ്മാൻ അവാർഡ് , വനിതാ സംഘഗാന ജേതാക്കൾക്കുള്ള അവാർഡ് എന്നിവ വിതരണം ചെയ്തു..
അബ്ദുൽ അസീസ് മാസ്റ്റർ , കോയ മാസ്റ്റർ എന്നിവർ മറുപടി പ്രസംഗം നിർവഹിച്ചു.

ജന പ്രതിനിധികളും 
മത - സാമൂഹ്യ , സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും , അധ്യാപകരും പൂർവ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത യാത്രയപ്പ് സമ്മേളനം  ഒരു സ്നേഹ വിരുന്നായി മാറി...