വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​കം: കാ​ലം പ​റ​ഞ്ഞ ക​ഥ​യു​ടെ റി​ലീ​സ് ത​ട​യ​ണം; പ്ര​തി അ​ഫാ​ന്‍റെ പി​താ​വ് ഹൈ​ക്കോ​ട​തി​യിൽ

വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​കം: കാ​ലം പ​റ​ഞ്ഞ ക​ഥ​യു​ടെ റി​ലീ​സ് ത​ട​യ​ണം; പ്ര​തി അ​ഫാ​ന്‍റെ പി​താ​വ് ഹൈ​ക്കോ​ട​തി​യിൽ



കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ കു​ടു​ബ​ത്തി​ലെ അ​ഞ്ച് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഏ​ക പ്ര​തി അ​ഫാ​ന്‍റെ പി​താ​വ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള കാ​ലം പ​റ​ഞ്ഞ ക​ഥ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി. കേ​സി​ലെ വി​ചാ​ര​ണ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ട​ക്കാ​നി​രി​ക്കെ സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ചാ​ര​ണ​യ്ക്ക് കാ​ര​ണ​മാ​കും.

സി​നി​മ ന്യാ​യ​മാ​യ വി​ചാ​ര​ണ​യ്ക്കു​ള്ള പ്ര​തി​യു​ടെ അ​വ​കാ​ശ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യാ​ലും അ​ത്ത​ര​മൊ​രു മോ​ച​നം പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത ന​ഷ്ട​മാ​കും. ത​ന്‍റെ മ​ക​ന് നീ​തി​യു​ക്ത​മാ​യ വി​ചാ​ര​ണ ന​ഷ്ട​മാ​കു​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി 24നാ​യി​രു​ന്നു വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന​ത്. അ​ഫാ​ന്‍റെ പി​തൃ​മാ​താ​വ് സ​ല്‍​മാ ബീ​വി, പി​തൃ​സ​ഹോ​ദ​ര​ന്‍ ല​ത്തീ​ഫ്, ഭാ​ര്യ ഷാ​ഹി​ദ, സ​ഹോ​ദ​ര​ന്‍ അ​ഹ്‌​സാ​ന്‍, പെ​ണ്‍​സു​ഹൃ​ത്ത് ഫ​ര്‍​സാ​ന എ​ന്നി​വ​രെ​യാ​യി​രു​ന്നു അ​ഫാ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ല്‍ വി​ചാ​ര​ണ ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.

സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​നം മു​ത​ല്‍, പ്ര​തി​യെ കു​റ്റ​വാ​ളി​യാ​യി ചി​ത്രീ​ക​രി​ക്കു​ക​യും കു​ടും​ബ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി പോ​സ്റ്റു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത് മാ​ധ്യ​മ വി​ചാ​ര​ണ​യ്ക്ക് കാ​ര​ണ​മാ​കും. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ന്ന​ത് വ​രെ സി​നി​മ​യു​ടെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്രൊ​മോ​ഷ​ണ​ല്‍ മെ​റ്റീ​രി​യ​ലു​ക​ള്‍, ട്രെ​യി​ല​റു​ക​ള്‍ പു​റ​ത്തി​റ​ക്കു​ന്ന​തി​ല്‍ നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.