സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് കാന്തപുരം, 'ഐക്യ ചർച്ചയാകാം, ക്രിയാത്മക ചർർച്ചകളെ മാന്യമായി സമീപിക്കണം'
മലപ്പുറം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗം മുന്നോട്ടുവെച്ച സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിലാർ. സ്ഥാപിത ലക്ഷ്യ സംരക്ഷണത്തിന് ക്രിയാത്മകമായ ചർച്ചകളാകാം. ബിദഇ വിഭാഗവുമായി ചേർന്നു പോകുന്ന ഒരു ഐക്യവും ഇല്ല. അത് മുശാവറ തീരുമാനമാണ്. സുന്നി ഐക്യത്തിനു എതിരല്ല. സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടല്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ക്രിയാത്മകമായ ഐക്യചർച്ചകള്‍ക്ക് തങ്ങൾ ഇനിയും സന്നദ്ധമാണ്. സ്ഥാപിത ലക്ഷ്യങ്ങള്‍ക്കായി ഐക്യചർച്ചക്ക് തയാറാണെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍ പറഞ്ഞു.ജമാത്തെ ഇസ്ലാമിക് എതിരെ എപി സമസ്ത പ്രമേയംജമാത്തെ ഇസ്ലാമിക് എതിരെ എപി സമസ്ത പ്രമേയം. പൊളിറ്റികൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തും. സങ്കുചിതമായ വർഗീയ ധൃവീകരണത്തിലേക്ക് നയിക്കും . മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുത്. ഈ പ്രവണത ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയും. വോട്ടിനു വേണ്ടി വിനാശ ആശയ ഉള്ളവരുമായി അവിശുദ്ധ കൂട്ടു കേട്ട് ആരും ഉണ്ടാക്കരുത്. അത്തരം രാഷ്ട്രീയ കൂട്ടു കെട്ടിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണം.
