കുയിലൂർ വളവ് -പഴശ്ശി പദ്ധതി റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
ഇരിട്ടി: വർഷങ്ങളായി തകർന്നു കിടക്കുന്ന കുയിലൂർ വളവ്- പഴശ്ശി പദ്ധതി റോഡിന്റെ നവീകരണ പ്രവ്യത്തി ഉദ്ഘാടനം ചെയ്തു ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും കുടിവെളള സംഭരണ കേന്ദ്രവുമായ പഴശ്ശി പദ്ധതിയിലേക്കുള്ള റോഡാണ് ഇത്. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള 1.50 കിലോമീറ്റർ റോഡ് പൂർണ്ണമായും തകർന്ന് വലിയ കുഴികൾ രൂപംകൊണ്ടിട്ട് വർഷങ്ങളായി. റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ പഴശ്ശി സാഗർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം കൂടി ആരംഭിച്ചതോടെ റോഡിന്റെ തകർച്ച പൂർണ്ണമായി. തകർന്നു കിടക്കുന്ന റോഡ് നവീകരിക്കുന്നതിനായി പഴശ്ശി ജലസേചന വിഭാഗം റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറി. കെ.കെ. ശൈലജ എംഎൽഎയുടെ ഇടപെടലിന്റെ ഫലമായി മൂന്ന് കോടി രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയതോടെയാണ് റോഡിന്റെ ശോച്യാവസ്ഥ മാറാൻ പോകുന്നത്. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ കുയിലൂർ വളവിൽ നിന്നും തുടങ്ങി പഴശ്ശി പദ്ധതിയുടെ കുയിലൂർ ഭാഗം വരെയുള്ള 1.50 കിലോമീറ്ററാണ് ബിഎംബി സിയിൽ മെക്കാഡം ടാറിംങ് നടത്തി നവീകരിക്കുന്നത്. 5.50 മീറ്റർ വീതിയിൽ ടാറിംങ്ങും 1040 മീറ്റർ ഓചുചാൽ നിർമ്മാണവും രണ്ട് കൾവെർട്ടും കുയിലൂർ എൽപി സ്‌കൂളിന് മുന്നിൽ കൈവരിയും നടപ്പാതയും രോഡിന്റെ അരിക് വശങ്ങളിൽ കോൺക്രീറ്റ്, ഇന്റലോക്ക് സംവിധാനം, ആവശ്യമായ ഇടങ്ങളിൽ സിഗ്നൽ സംവിധാനം എന്നിവയോട് കുടിയുള്ള നവീകരണം ഏഴ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം. നവീകരിച്ച് മൂന്ന് വർഷത്തെ പരിപാലനത്തിന് ശേഷം റോഡ് പഴശ്ശി ജലസേചന വിഭാഗത്തിന് കൈമാറണം.
രോഡിന്റെ പ്രവ്യത്തി ഉദ്ഘാടനം കെ.കെ. ശൈലജ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ അധ്യക്ഷയായി. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.വി. രാജീവൻ, വാർഡ് അംഗം കെ.വി. മനോഹരൻ, സി. പ്രസന്ന, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ധീൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.രാജൻ, പി. ഷിനോജ്, എന്നിവർ സംസാരിച്ചു
