യൂട്യൂബിലൂടെ ബലാത്സംഗ കേസ് ഇരകളുടെ പേര് വെളുപ്പെടുത്തി; ആർ ശ്രീലേഖക്കെതിരെ കേസെടുക്കാൻ നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ നിർദേശം. യൂട്യൂബ് ചാനലിലൂടെ ബലാത്സംഗ കേസിലെ ഇരകളുടെ പേര് വെളുപ്പെടുത്തിയെന്ന കേസിലാണ് കേസെടുക്കാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സ്വകാര്യ അന്യായത്തിൽ ഉത്തരവിട്ടത്. മ്യൂസിയം പൊലീസിനാണ് നിർദേശം നൽകിയിരിക്കുന്നത്. നന്ദൻകോട് സ്വദേശി ജയചന്ദ്രനാണ് പരാതിക്കാരൻ.
