10 വയസ്സുകാരനെ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി, അധ്യാപകന് 36 വർഷം തടവ്

10 വയസ്സുകാരനെ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി, അധ്യാപകന് 36 വർഷം തടവ്



തലശ്ശേരി കതിരൂരിൽ പത്ത് വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിൽ 36 വർഷം തടവും, 2,05,000 രൂപ പിഴയും. കോട്ടയം മൗവ്വേരി ദാറുൽ ഹുദാ ഹൗസിൽ സി. മുനീറിനെ (46) ആണ് തലശേരി അതിവേഗ പോക്സോ കോടതി ജഡ്‌ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്.

പ്രതി പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം അധികതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക ഇരയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2014 മുതൽ 2016 മാർച്ച് വരെയുള്ള കാലയളവിലാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെയാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.