കണ്ണൂർ: കണ്ണൂർ സിറ്റിയില്‍ സ്കൂള്‍ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉള്‍പ്പെടെ 11പേർക്ക് പരിക്കേറ്റു. കണ്ണൂർ ആനയിടുക്ക് മദ്രസ സിറാജുല്‍ ഉലും യുപി സ്കൂള്‍ വാനാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് വൈകീട്ട് 3.45 മണിയോടെ കൊടപ്പറമ്പ് പൊന്നാംങ്കണ്ടിയില്‍ റോഡരികിലെ സ്ലാബില്‍ തട്ടി മറിഞ്ഞത്. വാഹനം പിന്നോട്ടെടുക്കവെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ ഡ്രൈവറേയും വിദ്യാർത്ഥികളേയും നാട്ടുകാർ ചേർന്ന് ഉടൻ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 11 വിദ്യാർത്ഥികളാണ് വാനില്‍ ഉണ്ടായിരുന്നത്.
