ചെറിയ പെരുന്നാൾ, പ്രവാസികളടക്കം 350 തടവുകാരെ മോചിപ്പിക്കാൻ ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്

ചെറിയ പെരുന്നാൾ, പ്രവാസികളടക്കം 350 തടവുകാരെ മോചിപ്പിക്കാൻ ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്


മസ്‌കറ്റ്: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പ്രവാസികളടക്കം 350 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിച്ചു വരുന്ന ഒമാനി പൗരന്മാരും വിദേശികളും ഉൾപ്പെടുന്ന തടവുകാർക്കാണ് മാപ്പ് ലഭിക്കുന്നത്.</p><p>വർഷം തോറും ഈദ് പോലുള്ള വിശുദ്ധ ആഘോഷങ്ങളെ മുൻനിർത്തി നടപ്പാക്കുന്ന പതിവ് മാനുഷിക പരിഗണനയുടെ ഭാഗമായാണ് ഇത്തവണയും ഈ തീരുമാനം. സമൂഹത്തിലേക്ക് തിരിച്ചെത്താൻ പുതിയ അവസരം ഒരുക്കുന്നതോടൊപ്പം, പുനരധിവാസത്തിനും മാനുഷിക മൂല്യങ്ങൾക്കുമുള്ള പ്രാധാന്യം വീണ്ടും ഓർമ്മപ്പെടുത്തുന്നതാണ് ഈ തീരുമാനം.