കണ്ണൂർ ജില്ലയിൽ 52,163 പ്രവാസി വോട്ടർമാർ; 18-19 പ്രായമുള്ള വോട്ടർമാരുടെ എണ്ണം 40,263

കണ്ണൂർ ജില്ലയിൽ 52,163 പ്രവാസി വോട്ടർമാർ; 18-19 പ്രായമുള്ള വോട്ടർമാരുടെ എണ്ണം 40,263

ഈ വർഷം ജനുവരി ഒന്നിലെ കണക്കനുസരിച്ച് 52,163 പ്രവാസി വോട്ടർമാരാണ് കണ്ണൂർ ജില്ലയിലുള്ളത്. ഇത് എസ്.ഐ.ആർ പട്ടിക വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാസി വോട്ടർമാരുടെ എണ്ണത്തെക്കാൾ 274.7 ശതമാനം കൂടുതലാണ്.

എസ്.ഐ.ആർ പട്ടിക വരുന്നതിന് മുമ്പ്, 2025 ഒക്ടോബർ 27 ലെ കണക്കനുസരിച്ച് 13,922 പേരായിരുന്നു ജില്ലയിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന പ്രവാസി വോട്ടർമാർ.

18 നും 19 നുമിടയിൽ പ്രായമുള്ള വോട്ടർമാർ ജില്ലയിൽ 40,263 പേരാണ്. ഈ വിഭാഗത്തിലും എസ്.ഐ.ആർ പട്ടികയ്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ 28 ശതമാനമാണ് വർധന. ജില്ലയിലെ സർവീസ് വോട്ടർമാർ 6544 ആണ്. പ്രത്യേകം ദുർബലരായ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട (പി.വി.ടി.ജി)എട്ട് വോട്ടർമാരെ ജില്ലയിൽ ഉള്ളൂ. ഈ വിഭാഗത്തിൽപ്പെടുന്ന 18 പേർ ജില്ലയിൽ ഉണ്ടെന്നാണ് കണക്ക്; എല്ലാവരും കാട്ടുനായ്ക്ക ഗോത്രത്തിൽ നിന്നുള്ളവർ. ഇവരിൽ 11 പേർ 18 ന് മുകളിൽ പ്രായമുള്ളവരാണ്.

കണ്ണൂർ ജില്ലയിൽ ആകെ 21,60,497
വോട്ടർമാരാണുള്ളത്. ഇതിൽ 11,18,589 സ്ത്രീകളും 10,41,897 പുരുഷന്മാരും 11 പേർ ട്രാൻസ്ജൻഡറുമാണ്.

80 ന് മുകളിൽ പ്രായമുള്ള 49,008 പേരും 85 ന് മുകളിൽ 18,875 പേരും നൂറ് വയസിന് മുകളിൽ പ്രായമുള്ള 132 പേരും കണ്ണൂർ ജില്ലയിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നു.