കോഴിക്കോട് :കോഴിക്കോട് 5 പഞ്ചായത്തുകളിൽ പക്ഷിപ്പനി.
പനങ്ങാട്,ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നിവടങ്ങളിലാണ് പക്ഷിപ്പനി. 15000 പക്ഷികളെ നാളെ കൊന്നെടുക്കും. 20 അംഗ RRT സംഘത്തെ രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
രോഗം റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5 എൻ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ തുടങ്ങും. നിലവിൽ മനുഷ്യരിലേക്ക് പക്ഷിപ്പനി പടർന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
