‘8,931 ദിവസങ്ങൾ’ ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി

‘8,931 ദിവസങ്ങൾ’ ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നയിച്ച തലവന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രി എന്നി നിലകളില്‍ 8,931 ദിവസമാണ് മോദി സര്‍ക്കാരിന്റെ നായകനായി പൂര്‍ത്തിയാക്കിയത്.

സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങിന്റെ 8,930 ദിവസം എന്ന റെക്കോര്‍ഡാണ് മോദി മറികടന്നത്. സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ 25 വര്‍ഷം കൂടിയാണ് മോദി പിന്നിട്ടത്. 2014, 2019, 2024 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയാണ് പ്രധാനമന്ത്രി പദവിയില്‍ തുടരുന്നത്. ഏറ്റവും കൂടുതല്‍ കാലം ഗുജറാത്തിനെ നയിച്ച മുഖ്യമന്ത്രിയും നരേന്ദ്ര മോദിയാണ്.

2001 ഒക്ടോബർ ഏഴിനാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 13 വർഷത്തിലേറെക്കാലം അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.