
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. രണ്ടാം നിലയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്.
തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഏഴ്, എട്ട് വാർഡുകളിലേക്ക് മാറ്റി.
തീ പടരാതിരിക്കാന്‍ ഓക്സിജന്‍ ഓഫ് ചെയ്തു. രോഗികളെ വെന്റിലേറ്ററോട് കൂടി മാറ്റി. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഴുവന്‍ രോഗികളെയും മാറ്റിയെന്നും കേടുപാടുകള്‍ വന്ന ചില ഉപകരണങ്ങള്‍ മാത്രമേ മാറ്റാനുള്ളുവെന്നും അധികൃതര്‍ പറഞ്ഞു.
തി പിടിത്തത്തെ തുടർന്ന് വലിയ തോതിൽ പുക ഉയർന്നത് നിരവധി പേർക്ക് ശ്വാസതടസം നേരിട്ടു. ഗ്ലാസ് ഡോറുകൾ തകർത്താണ് ഫയർഫോഴ്സ് സംഘവും ആശുപത്രിജീവനക്കാരും രക്ഷാ പ്രവർത്തനം നടത്തിയത്.
