സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും



പാലക്കാട്: സിപിഎം വിട്ട പാലക്കാട് മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ശശി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും.കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശശിയെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാനുളള തീരുമാനം.

സ്വതന്ത്ര ചിഹ്നത്തില്‍ പാര്‍ട്ടി വോട്ട് കിട്ടില്ലെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ അഭിപ്രായപ്പെട്ടത്.ഇനിയുള്ള പ്രചാരണ ബോര്‍ഡുകളില്‍ ചിഹ്നം ഉണ്ടാകും. ഇപ്പോള്‍ ശശിക്കായി മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്നാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും ബോര്‍ഡുകളിലും ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നില്ല.