തിരുവനന്തപുരം: ജി. സുധാകരന് കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുധാകരന് കാണിച്ചത് വലിയ വഞ്ചനയാണെന്നും, എന്നാൽ പാര്‍ട്ടിക്കെതിരെ രംഗത്തെത്തേണ്ടെന്ന് നിലപാടെടുത്ത കെ. സുധാകരനെ പ്രശംസിക്കുകയും ചെയ്തു.
കേരളത്തില്‍ നിരവധിപേര്‍ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളില്‍നിന്നു മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് സുധാകരൻ. എന്നാല്‍ തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി. സുധാകരന് കരുതുന്നത്.
പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണ്. കെ. സുധാകരന് ചെയ്തത് പോലെ പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുന്നതാണ് നല്ലകാര്യം. അങ്ങനെയാണ് ഒരു പാര്ട്ടിക്കാരന് ചെയ്യേണ്ടത്. അങ്ങനെ നോക്കിയാല്‍ ജി. സുധാകരന് എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടത്.
വഞ്ചനയ്ക്ക് ഇതില്പരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരന് കാണിച്ചത്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചു ഗൂഢാലോചന നടത്തി, കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിയെന്നാല്‍ എത്ര വലിയ പാതകമാണതെന്നും മുഖ്യമന്ത്രി ചോദിച്ചു.

