ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘ‍ർഷം തുടങ്ങി ആദ്യത്തെ ചർച്ച; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക അറിയിച്ചു

ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘ‍ർഷം തുടങ്ങി ആദ്യത്തെ ചർച്ച; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക അറിയിച്ചു


ദില്ലി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിയൻ പ്രസിഡന്‍റുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. ഇറാനെതിരെ യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിൽ എൽപിജി ഇറക്കുമതിയിൽ ഇന്ത്യയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. പാചകവാതക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായതിന് പിന്നാലെയാണ് മോദി ഇറാൻ പ്രസിഡന്‍റുമായി സംസാരിക്കുന്നത്.</p><p>‘ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്കിയാനുമായി സംസാരിച്ചു, മേഖലയിലെ ഗുരുതരമായ സാഹചര്യം ചർച്ച ചെയ്തു. സംഘർഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു’-പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ചരക്കുകളുടെയും ഊർജത്തിന്റെയും തടസ്സമില്ലാത്ത വിതരണം എന്നിവ ഇന്ത്യയുടെ പ്രഥമ മുൻഗണനകളായി തുടരുന്നതായും സമാധാനത്തിനും സ്ഥിരതക്കമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കുകയും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തതായും മോദി കൂട്ടിച്ചേർത്തു