'ആക്രമണത്തിൽ മകളും മരുമകനും ഉടൻ മരിച്ചു, ഖമനെയി മരിച്ചത് ആക്രമണം നടത്തിയ ദിവസമല്ല'; വെളിപ്പെടുത്തി ഇന്ത്യയിലെ പ്രതിനിധി
ദില്ലി: ആയത്തുല്ല ഖമനെയി മരിച്ചത് ആശുപത്രിയിൽവെച്ചെന്ന് അദ്ദേഹത്തിന്റെ ഇന്ത്യയിലെ പ്രതിനിധി എൻഡിടിവിയോട് പറഞ്ഞു. ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹിയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യം സുരക്ഷിതരമാക്കുമെന്നും അവർ മടങ്ങാൻ ആഗ്രഹിക്കുമ്പോൾ സുരക്ഷിതമായി തിരിച്ചയക്കുമെന്നും അഭിമുഖത്തിൽ ഇലാഹി പറഞ്ഞു.</p><p>ആക്രമണ സമയത്ത്, ആയത്തുള്ള ഖമനെയിയുടെ മരുമകനും മകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്നാൽ പരിക്കേറ്റ ഖമനെയിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിറ്റേ ദിവസം ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചുവെന്ന് ഇലാഹി പറഞ്ഞു. ആയത്തുള്ള ഖമനെയിയുടെ രക്തസാക്ഷിത്വം അതിയായ ദുഃഖത്തിന്റെ നിമിഷമാണെന്നും ഇലാഹി പറഞ്ഞു. 40 വർഷത്തിലേറെയായി ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനെയി, ഒരു നിർണായക യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഇസ്രായേലും യുഎസും സംയുക്ത ഓപ്പറേഷനിൽ ആരംഭിച്ചപ്പോഴാണ് മരിച്ചത്. ആക്രമണത്തിൽ ഏകദേശം 10 ഉന്നത സൈനിക, ഭരണ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. </p><p>പിന്നാലെ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ഇറാഖ്, ഒമാൻ, ജോർദാൻ തുടങ്ങിയ അയൽരാജ്യങ്ങളിലെ ഇസ്രായേലിനെയും യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.