
ഇന്ത്യൻ റെയിൽവേയുടെ ആസ്തികളിൽ മദ്യം, പുകയില, സിഗരറ്റ് തുടങ്ങിയ ലഹരി ഉത്പന്നങ്ങളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയം കർശനമായി നിരോധിച്ചു. റെയിൽവേ സ്റ്റേഷനുകൾ, പ്ലാറ്റ്ഫോമുകൾ, ട്രെയിൻ കോച്ചുകൾ (അകത്തും പുറത്തും) എന്നിവിടങ്ങളിൽ ഇത്തരം
യാത്രാനിരക്കിതര വരുമാനം വർധിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന “ഔട്ട്-ഓഫ്-ഹോം’, “റെയിൽ ഡിസ്പ്ലേ നെറ്റ്വർക്ക്’ എന്നീ നയങ്ങൾക്ക് കീഴിലാണ് പുതിയ നിയന്ത്രണങ്ങൾ. സ്റ്റേഷനുകളിലെ ഡിജിറ്റൽ സ്ക്രീനുകളിലും മൊബൈൽ ആസ്തികളിലും പരസ്യം നൽകുമ്പോൾ സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കാനാണ് ഈ നീക്കം.
നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പരസ്യങ്ങൾ
മദ്യം, സിഗരറ്റ്, ബീഡി, മറ്റ് പുകയില ഉൽപ്പന്നങ്ങൾ. റെയിൽവേ അപകടങ്ങൾക്കെതിരേ പോളിസി വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ. ലൈംഗിക ചുവയുള്ളതോ മത്സരബുദ്ധി ഉണർത്തുന്നതോ ആയ ദൃശ്യങ്ങൾ. മറ്റ് ഗതാഗത മാർഗങ്ങളുടെ (ബസ്, വിമാനം തുടങ്ങിയവ) പരസ്യങ്ങൾ എന്നിവയാണ്.
ട്രെയിനുകളിൽ പ്രദർശിപ്പിക്കുന്ന ഓരോ പരസ്യത്തിനും അതത് റെയിൽവേ ഡിവിഷനിലെ ഡിവിഷണൽ അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. ബ്രാൻഡ് തെരഞ്ഞെടുക്കാനുള്ള അധികാരം പരസ്യ ഏജൻസികൾക്കാണെങ്കിലും, അവ കേന്ദ്ര-സംസ്ഥാന നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും ഏജൻസികൾക്കുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കർശന നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
