ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ ച​മ​ഞ്ഞ് പെ​ൺ​വാ​ണി​ഭ​മെ​ന്ന് സം​ശ​യം; ബം​ഗ്ലാ​ദേ​ശ് യു​വ​തി​ക​ളും കൊ​ല്ലം പു​ഷ​പ​യും പി​ടി​യി​ൽ; ഇ​രു​നി​ല​വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് 35000 രൂ​പ​യ്ക്ക്


ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ ച​മ​ഞ്ഞ് പെ​ൺ​വാ​ണി​ഭ​മെ​ന്ന് സം​ശ​യം; ബം​ഗ്ലാ​ദേ​ശ് യു​വ​തി​ക​ളും കൊ​ല്ലം പു​ഷ​പ​യും പി​ടി​യി​ൽ; ഇ​രു​നി​ല​വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് 35000 രൂ​പ​യ്ക്ക്



തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ൺ​വാ​ണി​ഭ​മെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ന​ട​ത്തി​യ ര​ണ്ട് ബം​ഗ്ലാ​ദേ​ശി യു​വ​തി​ക​ളെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബം​ഗ്ലാ​ദേ​ശി​ക​ളാ​യ സു​മി, ഇ​ദ്ഖാ​നൂ​ൻ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല്ലം സ്വ​ദേ​ശി പു​ഷ്പ, കാ​ട്ടാ​ക്ക​ട സു​ധീ​പ്, ക​ർ​ണാ​ട​ക സ്വ​ദേ​ശി ഡാ​നി​യ​ൽ, വ​ർ​ക്ക​ല സ്വ​ദേ​ശി നൗ​ഫി​യ, ബാം​ഗ്ലൂ​ർ സ്വ​ദേ​ശി മ​ധു​മ​തി, പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി മൗ​സ്മി ബി​സ്വാ​ൾ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. കാ​ര്യ​വ​ട്ടം മേ​ന​ല്ലൂ​രി​ൽ ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഈ ​സം​ഘം ഇ​രു​നി​ല വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.

ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ക​ഴ​ക്കൂ​ട്ടം പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​ത്തി​ൽ ര​ണ്ട് ബം​ഗ്ലാ​ദേ​ശി​ക​ൾ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച​തി​ന് പി​ടി​യി​ലാ​യി​രു​ന്നു. ഈ ​യു​വ​തി​ക​ളെ ഉ​പ​യോ​ഗി​ച്ച് വാ​ണി​ഭം ന​ട​ത്തു​ന്ന​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തു​ന്ന​ത്.

വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് ര​ണ്ട് കാ​റു​ക​ളും നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ട​നി​ല​ക്കാ​രി വ​ഴി ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് 35,000 രൂ​പ​യ്ക്ക് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.