സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി; കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ നിന്ന് മൂന്ന് വളകളുമായി യുവാവ് കടന്നു; ബൈക്കിലെത്തിയ മോഷ്ടാക്കൾക്കായി തിരച്ചിൽ

സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി; കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ നിന്ന് മൂന്ന് വളകളുമായി യുവാവ് കടന്നു; ബൈക്കിലെത്തിയ മോഷ്ടാക്കൾക്കായി തിരച്ചിൽ

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ മോഷണം. സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിലെത്തിയ ആൾ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം. പുളിക്കൽ കനകമഹൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്. വളകൾ നോക്കാനായി കയ്യിലെടുത്ത ശേഷം 3 വളകളുമായി യുവാവ് പുറത്തേക്ക് ഓടുകയായിരുന്നു. പുറത്ത് ഉണ്ടായിരുന്ന ആളുടെ കൂടെ ബൈക്കിൽ കയറിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.