പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നതായി പരാതി; ജീവനക്കാര്‍ സ്ട്രോങ് റൂമില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നതായി പരാതി; ജീവനക്കാര്‍ സ്ട്രോങ് റൂമില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്


കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച്‌ യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തില്‍ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീണ്‍കുമാർ തുടങ്ങിയ നേതാക്കള്‍ പറഞ്ഞു

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

കൂടാതെ ജീവനക്കാർ സ്‌ട്രോങ് റൂമില്‍ കയറുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. പോലീസ് സുരക്ഷയിലാണ് ജീവനക്കാർ അകത്തുകയറിയത്. എന്നാല്‍ ജീവനക്കാർ പ്രവേശിച്ചതില്‍ പിഴവ് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാർ പറഞ്ഞു.