ഇറ്റലിയിൽ വെടിവെയ്പ്പ്: രണ്ടു ഇന്ത്യക്കാർ മരണമടഞ്ഞു

ഇറ്റലിയിൽ വെടിവെയ്പ്പ്: രണ്ടു ഇന്ത്യക്കാർ മരണമടഞ്ഞു



ഇറ്റലി: ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് സംഭവം നടന്നത്. രഗീന്ദർ സിംഗ്, ഗുർമിത് സിംഗ് എന്നിവരാണ് മരിച്ചത്. 

വെള്ളിയാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. അക്രമി ഇവർക്ക് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം ഇയാൾ വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുന്നു