നട്ടുച്ച നേരത്ത് കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ യുവാവ്, പരിശോധിച്ചപ്പോൾ കാലിൽ കെട്ടിയ രണ്ട് സിഗരറ്റ് പാക്കറ്റ്, പിടിച്ചത് എംഡിഎംഎ

നട്ടുച്ച നേരത്ത് കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ യുവാവ്, പരിശോധിച്ചപ്പോൾ കാലിൽ കെട്ടിയ രണ്ട് സിഗരറ്റ് പാക്കറ്റ്, പിടിച്ചത് എംഡിഎംഎ


കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി സാഹസികമായി എംഡിഎംഎ കടത്തിയ യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പൂനൂര്‍ വേണാടിയില്‍ വീട്ടില്‍ വി റാസിഖ് (38)ആണ് പിടിയിലായത്. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. റാസിഖില്‍ നിന്നും നാല്‍പ്പത് ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.</p><p>സിപ് ലോക്ക് കവറുകളില്‍ മയക്കുമരുന്ന് നിറച്ചതിന് ശേഷം ഇരുകാലുകളിലും ഈ പാക്കറ്റുകള്‍ ടേപ്പ് ചെയ്തതായിരുന്നു കടത്ത്. സംശയം തോന്നിയാണ് പ്രതിയെ പോലീസ് പരിശോധനക്ക് വിധേയമാക്കിയയത്. റാസിഖ് ഇതിന് മുമ്പും ഇതേ രീതിയില്‍ മയക്കുമരുന്ന് കടത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ അളവില്‍ എംഡിഎംഎ കടത്തിയതിനാല്‍ ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കാം. അതിനാല്‍ തന്നെ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി സാഹസികമായി എംഡിഎംഎ കടത്തിയ യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പൂനൂര്‍ വേണാടിയില്‍ വീട്ടില്‍ വി റാസിഖ് (38)ആണ് പിടിയിലായത്. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. റാസിഖില്‍ നിന്നും നാല്‍പ്പത് ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.</p><p>സിപ് ലോക്ക് കവറുകളില്‍ മയക്കുമരുന്ന് നിറച്ചതിന് ശേഷം ഇരുകാലുകളിലും ഈ പാക്കറ്റുകള്‍ ടേപ്പ് ചെയ്തതായിരുന്നു കടത്ത്. സംശയം തോന്നിയാണ് പ്രതിയെ പോലീസ് പരിശോധനക്ക് വിധേയമാക്കിയയത്. റാസിഖ് ഇതിന് മുമ്പും ഇതേ രീതിയില്‍ മയക്കുമരുന്ന് കടത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ അളവില്‍ എംഡിഎംഎ കടത്തിയതിനാല്‍ ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കാം. അതിനാല്‍ തന്നെ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.