വള്ളിത്തോട് സെന്റ് ജൂഡ് പാലത്തിൽ തേനീച്ച ആക്രമണം: രണ്ടുപേർക്ക് പരിക്ക്
ഇരിട്ടി : വള്ളിത്തോട് സെന്റ് ജൂഡ് പാലത്തിന് സമീപം തേനീച്ചയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വള്ളിത്തോട് സ്വദേശി ആയിഷ, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ശിഹാബുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. പാലത്തിലൂടെ നടന്നുപോവുകയായിരുന്ന ആയിഷയെ തേനീച്ചക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
ശിഹാബുദ്ദീൻഎന്നയാൾക്കും കുത്തേറ്റു .
ആയിഷയുടെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
