അയ്യപ്പൻകാവ് മുബാറക്ക് എൽ പി സ്കൂൾ വാർഷികാഘോഷവും പഠനോത്സവം ആഘോഷിച്ചു

ആവേശമായി സ്കൂൾ വാർഷികവും പഠനോത്സവവും 
ശ്രദ്ധേയമായി വിദ്യാർഥിനിയുടെ പുസ്തക പ്രകാശനവും 


 

ഇരിട്ടി : ഈ വർഷത്തെ ആഘോഷങ്ങളിലെ ഏറ്റവും സന്തോഷകരമായ ചടങ്ങായിരുന്നു
 മുബാറക്ക് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഹൈഫ ഫാത്തിമ രചിച്ച "ആകാശ പാതകൾ" എന്ന കഥാപുസ്തകത്തിന്റെ പ്രകാശനം.
വാർഷികാഘോഷ ഉദ്ഘാടനവും പുസ്തക പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:- ജാഫർ നെല്ലൂർ നിർവഹിച്ചു.

 ഒരു കൊച്ചു വിദ്യാർത്ഥിനിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പുസ്തകരൂപത്തിൽ  പുറത്തിറക്കിയത് വിദ്യാലയത്തിന് അഭിമാന നിമിഷമായി തുടർന്ന് നടന്ന വാർഷികാഘോഷ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സോളി ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. പഠന പാഠ്യേതര  മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും എൽ എസ് എസ് സ്കോളർഷിപ്പ്, അൽ മാഹിർ സ്കോളർഷിപ്പ് ജേതാക്കൾകക്കുള്ള ഉപഹാരങ്ങളും സ്കൂൾ മാനേജർ അഹമ്മദ് കുട്ടി ഹാജി വിതരണം ചെയ്തു 
ഓരോ ക്ലാസിലേയും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള എന്റോവ്മെന്റുകൾ മുൻ ഹെഡ്മാസ്റ്റർ ബാബു മാസ്റ്റർ വിതരണം ചെയ്തു. 
 സമ്മേളനശേഷം വിദ്യാർഥികളുടെ  കലാപരിപാടികളും അരങ്ങേറി 
 ചടങ്ങിൽ പ്രമുഖ വ്യക്തികളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു 

വാർഡ് മെമ്പർ ഷിഹാബ് സി എച്ച് അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് മഹ്റൂഫ് സി , മദർ പിടിഎ പ്രസിഡണ്ട് റുക്കിയ ജലീൽ,
 ബി കെ അസീസ്, 
എ പി മുഹമ്മദ്, നിസാർ കെ പി എന്നിവർ ആശംസകൾ നേർന്നു.
 ചടങ്ങിന് ഷംസുദ്ദീൻ മാസ്റ്റർ സ്വാഗതവും 
അഖില ടീച്ചർ നന്ദിയും പറഞ്ഞു.