നടന്‍ കൃഷ്ണകുമാര്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി; നിയമനം മൂന്ന് വര്‍ഷത്തേക്ക്

നടന്‍ കൃഷ്ണകുമാര്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി; നിയമനം മൂന്ന് വര്‍ഷത്തേക്ക്



ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ (എന്‍എഫ്ഡിസി) പാര്‍ട് ടൈം ചെയര്‍മാനായി നടന്‍ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.

എന്‍.എഫ്.ഡി.സിയുടെ നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സര്‍ക്കാരിന്റെ സിനിമാ നയങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എന്‍.എഫ്.ഡി.സി. നിലവില്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമാണ് നടന്‍ കൃഷ്ണകുമാര്‍.

കാശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ സിനിമാ രംഗത്തേക്ക് എത്തിയത്. അതിനുശേഷം നിരവധി മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 2021 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്ന കൃഷ്ണകുമാര്‍ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു.