ബംഗാളില്‍ വോട്ടെണ്ണലിന് മുമ്പേ പോര് മുറുകുന്നു! സ്‌ട്രോങ് റൂം തുറന്ന് ബിജെപി കൃത്രിമം നടത്തിയെന്ന് തൃണമൂല്‍; തെളിവായി സിസിടിവി ദൃശ്യങ്ങള്‍; പോസ്റ്റല്‍ ബാലറ്റുകള്‍ കടത്തിയെന്ന് ആരോപണം; നടുറോഡില്‍ കുത്തിയിരുന്ന് മമത; ബാലറ്റ് പെട്ടിക്ക് കാവല്‍ നില്‍ക്കാന്‍ അണികള്‍ക്ക് ദീദിയുടെ കല്‍പ്പന; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍!

ബംഗാളില്‍ വോട്ടെണ്ണലിന് മുമ്പേ പോര് മുറുകുന്നു! സ്‌ട്രോങ് റൂം തുറന്ന് ബിജെപി കൃത്രിമം നടത്തിയെന്ന് തൃണമൂല്‍; തെളിവായി സിസിടിവി ദൃശ്യങ്ങള്‍; പോസ്റ്റല്‍ ബാലറ്റുകള്‍ കടത്തിയെന്ന് ആരോപണം; നടുറോഡില്‍ കുത്തിയിരുന്ന് മമത; ബാലറ്റ് പെട്ടിക്ക് കാവല്‍ നില്‍ക്കാന്‍ അണികള്‍ക്ക് ദീദിയുടെ കല്‍പ്പന; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍!









കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ, കൊല്‍ക്കത്തയിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഇതോടെ വീണ്ടും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

തൃണമൂല്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍

കൊല്‍ക്കത്തയിലെ ഖുദിറാം അനുശീലന്‍ കേന്ദ്രയിലുള്ള സ്ട്രോങ് റൂമുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൃത്രിമം നടത്തിയെന്നാണ് ടിഎംസി നേതാക്കളുടെ പ്രധാന പരാതി. മറ്റ് രാഷ്ട്രീയ കക്ഷികളുടെ സാന്നിധ്യമില്ലാതെ ബിജെപി പ്രവര്‍ത്തകരെ മാത്രം അകത്ത് പ്രവേശിപ്പിച്ച് സ്ട്രോങ്ങ് റൂമിലെ ബാലറ്റ് ബോക്‌സുകള്‍ തുറന്നു എന്ന് ടിഎംസി ആരോപിക്കുന്നു.

വൈകുന്നേരം 3:30 വരെ തങ്ങളുടെ പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അവര്‍ മടങ്ങിയ ഉടന്‍, 4 മണിക്ക് സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുമെന്ന് അറിയിച്ച് ഇമെയില്‍ വന്നുവെന്ന് കുനാല്‍ ഘോഷ് ആരോപിച്ചു. സ്ട്രോങ് റൂമിനുള്ളില്‍ ബാലറ്റ് പേപ്പറുകള്‍ അകത്തേക്ക് മാറ്റുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സിസിടിവിയില്‍ കണ്ടുവെന്ന് അവകാശപ്പെട്ട ടിഎംസി, ഈ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു.

മമതാ ബാനര്‍ജിയുടെ 'രാപ്പകല്‍' കാവല്‍ നിര്‍ദ്ദേശം

സംഭവത്തിന് പിന്നാലെ കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യത്തില്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും ജാഗ്രത പാലിക്കാന്‍ മമത പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

'രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുക, എനിക്ക് കാവല്‍ നില്‍ക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും. അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാന്‍ പോകുക' - മമതാ ബാനര്‍ജി.



തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം

ടിഎംസിയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടു.ഖുദിറാം അനുശീലന്‍ കേന്ദ്രയിലുള്ള ഏഴ് സ്ട്രോങ്ങ് റൂമുകളും സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ പുലര്‍ച്ചെ 5:15-ഓടെ മുദ്രവെച്ചതാണെന്ന് കമ്മീഷന്‍ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍ (EVM) സൂക്ഷിച്ചിരിക്കുന്ന റൂമുകള്‍ക്ക് പുറമെ പോസ്റ്റല്‍ ബാലറ്റുകള്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെയും മറ്റും ബാലറ്റുകള്‍ തരംതിരിക്കുന്ന നടപടികള്‍ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഇമെയില്‍ വഴി മുന്‍കൂട്ടി അറിയിച്ചിരുന്നു.

വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള പ്രധാന സ്ട്രോങ്ങ് റൂമുകള്‍ ഇപ്പോഴും പൂട്ടി സുരക്ഷിതമായിരിക്കുന്നുവെന്ന് ശശി പാഞ്ജ, കുനാല്‍ ഘോഷ് എന്നിവരെ നേരിട്ട് ബോധ്യപ്പെടുത്തിയതായും ഇസിഐ വ്യക്തമാക്കി.

പ്രതിഷേധം അവസാനിപ്പിച്ചു

തങ്ങളുടെ നിരീക്ഷണങ്ങള്‍ കമ്മീഷനെ അറിയിച്ചതായും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാമെന്ന് അവര്‍ സമ്മതിച്ചതായും കുനാല്‍ ഘോഷ് പറഞ്ഞു. ഇതേത്തുടര്‍ന്ന് തൃണമൂല്‍ ധര്‍ണ്ണ അവസാനിപ്പിച്ചുവെങ്കിലും വോട്ടെണ്ണല്‍ ദിവസം വരെ കര്‍ശന നിരീക്ഷണം തുടരുമെന്ന് പാര്‍ട്ടി അറിയിച്ചു.

സ്ട്രോങ്ങ് റൂമിന് പുറത്ത് കേന്ദ്രസേനയെ വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. സേനയും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ സ്ഥലത്ത് വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. മെയ് 4-നാണ് അന്തിമ ഫലം പുറത്തുവരുന്നത്.



<p>കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വിധി അറിയാൻ 3 ദിവസം മാത്രം ശേഷിക്കെ പശ്ചിമബംഗാളിൽ സ്ട്രോങ് റൂമിന് മുന്നിൽ അതീവ