
തിരുവനന്തപുരം: പാലക്കാട് നെന്മാറയിലെ സ്ട്രോംഗ് റൂം തുറക്കേണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി സ്ട്രോംഗ് റൂമില്‍ വച്ച് മറന്നതിനാല്‍ മുറി തുറക്കാനായിരുന്നു ഇന്ന് തീരുമാനിച്ചിരുന്നത്. സ്ഥാനാര്‍ത്ഥികളെയും ഏജന്റുമാരെയും മുറി തുറക്കുന്ന കാര്യം ഫോണില്‍ വിളിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പാലക്കാട് ഡിസിസി പ്രസിഡന്റും സ്ട്രോംഗ് റൂം തുറക്കുന്നതിനെ എതിര്‍ത്തിരുന്നു. രേഖാമൂലമുള്ള അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഈ വിഷയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഒരു സ്ട്രോംഗ് റൂമും തുറക്കേണ്ടതില്ലെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
