
കൊല്ലം: ഒന്നിച്ചു കഴിഞ്ഞ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതില്‍ രഘു(56)വാണ് മരിച്ചത്. പൊള്ളലേറ്റ ഓച്ചിറ ചങ്ങന്‍കുളങ്ങര പള്ളത്തേരില്‍ പരേതനായ രാജന്റെ ഭാര്യ പ്രസന്നയുടെ നില ഗുരുതരമായി തുടരുന്നു.
കുറേനാളായി രഘുവും പ്രസന്നയും ഒന്നിച്ചുകഴിയുകയിരുന്നു. പ്രസന്നയുടെ മകളുടെ സൈക്കിള്‍ രഘു എടുത്തുകൊണ്ട് പോയതിനെച്ചൊല്ലി ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പ്രസന്നയുടെ തലയിലൊഴിച്ചു തീകൊളുത്തുകയായിരുന്നു.
തീ ആളിക്കത്തിയതിനെ തുടര്‍ന്ന് രഘുവിന്റെ നെഞ്ചിലും തീ പടര്‍ന്നിരുന്നു. ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍
