സ്വയം യേശുവായി; കനത്ത പ്രതിഷേധം, വിവാദമായ സമൂഹമാധ്യമ പോസ്റ്റ് പിന്‍വലിച്ച് ട്രംപ്

സ്വയം യേശുവായി; കനത്ത പ്രതിഷേധം, വിവാദമായ സമൂഹമാധ്യമ പോസ്റ്റ് പിന്‍വലിച്ച് ട്രംപ്



വാഷിങ്ടണ്‍: സ്വയം യേശുവായി ചിത്രീകരിച്ചുകൊണ്ടുള്ള സമൂഹമാധ്യ പോസ്റ്റ് പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രത്തില്‍, യേശുവിന്റെ രൂപത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ആശുപത്രി കിടക്കയില്‍ കിടക്കുന്ന രോഗിയെ സുഖപ്പെടുത്തുന്നതായാണ് കാണിച്ചിരിക്കുന്നത്. സ്റ്റ്യാച്ചു ഓഫ് ലിബര്‍ട്ടിയും യുദ്ധ സമാനമായ അന്തരീക്ഷവുമാണ് ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളത്.

ടൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ചിത്രം പങ്കുവച്ചത്. എന്നാല്‍ ഇതിനെതിരെ ട്രംപ് അനുകാലികളില്‍ നിന്ന് പോലും പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു. തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നതെന്നും, ആളുകള്‍ക്ക് ആശയക്കുഴപ്പം ഉണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്നുമാണ് ട്രംപ് നല്‍കിയ വിശദീകരണം. ഇറാന്‍ സംഘര്‍ഷത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ നിലപാടിനെ ട്രംപ് വിമര്‍ശിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സമൂഹമാധ്യമത്തില്‍ ഇത്തരത്തിലൊരു പോസ്റ്റ്. അതേസമയം പോസ്റ്റിന് ക്ഷമാപണം നടത്താന്‍ യുഎസ് പ്രസിഡന്റ് തയാറായില്ല.