വർഗീയ വിദ്വേഷം തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ

വർഗീയ വിദ്വേഷം തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ



വർഗീയ വിദ്വേഷം തുടർന്ന് തന്നെ മുന്നോട്ട് പോകുകയാണ് ഗുരുവായൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബി.ഗോപാലകൃഷ്ണൻ
മതവിദ്വേഷം ജനിപ്പിക്കും വിധമുള്ള ഫ്ലക്സുകൾ മണ്ഡലത്തിൽ സ്ഥാപിച്ചു. മുസ്ലിം നാമധാരികളായ ഗുരുവായൂർ എം എൽ എ മാരുടെ പേരുകൾ സഹിതം ഉള്ള ഫ്ലക്സ് ബോർഡ് ആണ് സ്ഥാപിച്ചിരിക്കുന്നത്.

ചാവക്കാട് നഗര മധ്യത്തിൽ ടൗൺ പള്ളിക്കെടുത്താണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 1977 മുതലുള്ള 2021 വരെയുള്ള മുസ്ലീം എം എൽ എ മാരുടെ പേരുകളാണ് പോസ്റ്ററിൽ ഉള്ളത്. 2026 ൽ ഇനി ആരാണെന്നും പോസ്റ്റാറിൽ ചോദിക്കുന്നു. മുന്നേയും വർ​ഗീയ പരാമർശവുമായി ബി ​ഗോപാലകൃഷ്ണൻ രം​ഗത്ത് വന്നിരുന്നു.


ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. ബി ഗോപാലക്യഷ്ണനെ കമ്മീഷൻ വിലക്കണമെന്നും നിസംഗത വെടിഞ്ഞ് കമ്മീഷൻ ശക്തമായി ഇടപെടണമെന്നും വിഎസ് സുനിൽ കുമാർ ആവശ്യപ്പെട്ടു. വർ​ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് ബിജെപിയും ബി ​ഗോപാല കൃഷ്ണനും ശ്രമിക്കുന്നത്.