റാഷിദ് പറഞ്ഞത് അക്ഷരംപ്രതി ശരിയായി! കേരളത്തില്‍ ആഞ്ഞടിച്ച് യുഡിഎഫ് തരംഗം; പിണറായിയുടെ ഗ്രാഫ് കുത്തനെ താഴേക്ക്; ഇടതുകോട്ടകളില്‍ ന്യൂനപക്ഷങ്ങളുടെ 'റിവേഴ്‌സ് സ്വീപ്പ്'; എന്‍ഡിഎ 1 മുതല്‍ 3 വരെ സീറ്റുകള്‍ നേടുമെന്ന കണക്കുകൂട്ടലും ശരിയായി; പ്രവചനങ്ങളില്‍ വീണ്ടും സി.പി റാഷിദിന് പൊന്‍തൂവല്‍

റാഷിദ് പറഞ്ഞത് അക്ഷരംപ്രതി ശരിയായി! കേരളത്തില്‍ ആഞ്ഞടിച്ച് യുഡിഎഫ് തരംഗം; പിണറായിയുടെ ഗ്രാഫ് കുത്തനെ താഴേക്ക്; ഇടതുകോട്ടകളില്‍ ന്യൂനപക്ഷങ്ങളുടെ 'റിവേഴ്‌സ് സ്വീപ്പ്'; എന്‍ഡിഎ 1 മുതല്‍ 3 വരെ സീറ്റുകള്‍ നേടുമെന്ന കണക്കുകൂട്ടലും ശരിയായി; പ്രവചനങ്ങളില്‍ വീണ്ടും സി.പി റാഷിദിന് പൊന്‍തൂവല്‍



തിരുവനന്തപുരം: കേരളക്കര ആര് ഭരിക്കുമെന്ന് കൃത്യമായി പ്രവചിച്ച് വീണ്ടും കൈയടി നേടുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ സി.പി റാഷിദ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ റാഷിദിന്റെ പ്രവചനങ്ങള്‍ അക്ഷരംപ്രതി ശരിവെക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഇടതുകോട്ടകള്‍ തകരുമെന്നുമുള്ള അദ്ദേഹത്തിന്റെ കണക്കുകള്‍ വെറും തള്ളല്ലെന്ന് ജനവിധി തെളിയിച്ചു.

അന്ന് പ്രവചിച്ചു, ഇന്ന് ശരിയായി

യുഡിഎഫ് മുന്നണി 91 മുതല്‍ 102 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു റാഷിദിന്റെ പ്രവചനം. നിലവില്‍ യുഡിഎഫ് 102 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. വോട്ട് വിഹിതത്തിലും റാഷിദിന്റെ കണക്കുകള്‍ സത്യമായി. 41.5% മുതല്‍ 45% വരെ വോട്ട് യുഡിഎഫിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ നിലവില്‍ 43.34 ശതമാനമാണ് മുന്നണിക്ക് ലഭിച്ചിരിക്കുന്നത്.

എല്‍ഡിഎഫിന്റെ തകര്‍ച്ചയും അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. 38 മുതല്‍ 48 വരെ സീറ്റുകള്‍ മാത്രമേ ഇടതുപക്ഷത്തിന് ലഭിക്കൂ എന്ന് അദ്ദേഹം പ്രവചിച്ചപ്പോള്‍ 34 സീറ്റുകളിലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തി.

64 സീറ്റുകളിലെ ലീഡുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് മാറി. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങി. മുസ്ലിം ലീഗ് 22 ഇടത്ത് കരുത്ത് കാട്ടി.

എന്‍ഡിഎ നില മെച്ചപ്പെടുത്തി


ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം 1 മുതല്‍ 3 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു റാഷിദിന്റെ നിരീക്ഷണം. നിലവില്‍ മൂന്നിടത്താണ് ബിജെപി ജയിച്ച.് നേമത്തും, കഴക്കൂട്ടത്തും, ചാത്തന്നൂരും. 11.45 ശതമാനമാണ് എന്‍ഡിഎയുടെ വോട്ട് വിഹിതം.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാഷ്ട്രീയ കേരളം ഒന്നടങ്കം ചോദിക്കുന്നത് ഒന്നാണ്‌റാഷിദ് ഇത് എങ്ങനെ സാധിക്കുന്നു? ഓരോ മണ്ഡലങ്ങളിലെയും വോട്ടിംഗ് രീതിയും രാഷ്ട്രീയ ചലനങ്ങളും ഇത്ര കൃത്യമായി വിശകലനം ചെയ്ത മറ്റൊരു നിരീക്ഷകനില്ലെന്ന് റാഷിദിന്റെ ആരാധകര്‍ പറയുന്നു. യുഡിഎഫ് പാളയത്തില്‍ ആവേശം പടരുമ്പോള്‍ റാഷിദിന്റെ പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സി പി റാഷിദിന്റെ പ്രവചനം

യു ഡി എഫ് 91 - 102 ( 41.5 % - 45. % )

എല്‍ ഡി എഫ് 38 - 48 ( 36.5% - 39.5 % )

എന്‍ ഡി എ 1 - 3 ( 14 % - 17 % )

രണ്ടായിരത്തി ഒന്നിനു ശേഷം, ഇടത് പക്ഷത്തേക്ക് അടുത്ത ന്യുനപക്ഷ വോട്ടിന്റെ പരിപ്പൂര്‍ണ്ണമായ റിവേഴ്സ് സ്വീപ്. സ്വജനപക്ഷ പാതം കൂടുതല്‍ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടര്‍മാരെ ഒരേ പോലെ നിരാശപ്പെടുത്തി. രാഷ്ട്രീയ നിലപാടിലെ തുടര്‍ച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫില്‍ സമാനതകള്‍ ഇല്ലാത്ത കുറവ് സംഭവിച്ചു.