ഇരിട്ടി കീഴ്പ്പള്ളിയിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു

കീഴ്പ്പള്ളിയിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു





ഇരിട്ടി :കീഴ്പ്പള്ളിയിൽ  ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കീഴ്പ്പള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കോഴിയോടെ കാപ്പാടൻ കുഞ്ഞമ്മദ് (53) ആണു മരിച്ചത്. പ്രകടനത്തിനിടെ കുഴഞ്ഞുവീണ ഉടൻ കീഴ്പ്‌പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സുബൈദ. മക്കൾ: അഫ്‌സൽ, അഫ്‌സീല, നജ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, സൈനബ, അഷ്റഫ്.

സംസ്കാരം നാളെ 10 ന് പുതിയങ്ങാടി മഖാമിൽ.