പൊന്നാനി കടലിൽ മത്സ്യത്തൊഴിലാളികൾ കപ്പലിനടിയിൽ കുടുങ്ങി, അൻപതോളം തൊഴിലാളികൾക്ക് അത്ഭുതകരമായ രക്ഷപെടൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി കടലിൽ മത്സ്യബന്ധന ബോട്ട് കപ്പലിനടിയിൽപ്പെട്ട് വലിയ അപകടം ഒഴിവായി. താനൂർ ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അൻപതോളം മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 'എൻ എസ് എസ് വിശാഖപട്ടണം' എന്ന കപ്പലിനടിയിലേക്കാണ് ബോട്ട് ചെന്ന് കയറിയത്.</p><p>അപകടം ശ്രദ്ധയിൽപ്പെട്ട 'അൽ ബുഹാരി' എന്ന ബോട്ടിലെ തൊഴിലാളികൾ ഉടൻ തന്നെ ഇടപെടുകയും അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു. അപകടത്തെത്തുടർന്ന് ബോട്ടാകെ കേടുപാടുകൾ സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു