കോടിയേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം വർധിക്കുന്നു

കോടിയേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം വർധിക്കുന്നു



തലശ്ശേരി: കോടിയേരി ഈങ്ങൽപീടിക ജൂനിയർ ബേസിക് സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റു. വിരമിച്ച മൂന്ന് അധ്യാപകർക്കും ഹെൽപ്പർക്കും നൽകിയ ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേർ ചികിത്സ തേടി

ചടങ്ങിൽ പങ്കെടുത്ത 62 പേരിൽ ഭക്ഷണം കഴിച്ചവർക്കെല്ലാം വയറുവേദന, ഛർദി, പനി, ക്ഷീണം എന്നിവ അനുഭവപ്പെട്ടു. എന്നാൽ ഭക്ഷണം കഴിക്കാത്ത 12 പേർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. സമീപത്തെ ഒരു വീട്ടിൽ പാകം ചെയ്ത് വിതരണം ചെയ്യുന്ന കാറ്ററിംഗ് സർവീസാണ് ഭക്ഷണം എത്തിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.