പഠനം കഴിഞ്ഞ് ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷം; ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ചനിലയിൽ;
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശി ചന്തു(26) ആണ് മരിച്ചത്. പഠനത്തിന് ശേഷം ജോലി ലഭിക്കാത്തതിന്റെ മാനസികസംഘർഷത്തെ തുടർന്നാണ് ചന്തു മരിച്ചത്.
ഷിക്കാഗോയിലെ ഡിപോൾ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്തു നാളുകളായി ജോലി അന്വേഷിക്കുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്ന് ചന്തു കനത്ത മാനസികസംഘർഷത്തിലായിരുന്നു. വീട്ടിലാണ് ചന്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചന്തുവിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനായി അമേരിക്കയിലെ ഇന്ത്യക്കാർ ധനസമാഹരണം ആരംഭിച്ചു.

