ഹോ​ര്‍​മു​സി​ല്‍ ച​ര​ക്കു​ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണം

ഹോ​ര്‍​മു​സി​ല്‍ ച​ര​ക്കു​ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണം


ദു​ബാ​യ്: ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ ച​ര​ക്കു​ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ന്‍​സ് (യു​കെ​എം​ടി​ഒ) അ​റി​യി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണു ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വി​ശ്വ​സ​നീ​യ​മാ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ആ​ക്ര​മ​ണ​വി​വ​രം ല​ഭി​ച്ച​തെ​ന്ന് മാ​രി​ടൈം ഏ​ജ​ന്‍​സി വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ല്‍ ക​പ്പ​ലി​നു നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല. നി​ല​വി​ല്‍ പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചോ​ര്‍​ച്ച​ക​ളോ, നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​പ്പ​ലു​ക​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും യു​കെ​എം​ടി​ഒ നി​ര്‍​ദേ​ശി​ച്ചു. മേ​ഖ​ല​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സ്ഥി​തി​ഗ​തി​ക​ള്‍ വീ​ണ്ടും വ​ഷ​ളാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.