ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി, ഞ​ങ്ങ​ൾ പ​റ​ഞ്ഞ വി​സ്മ​യ​ങ്ങ​ൾ കേ​ര​ളം ക​ണ്ടു; മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും വി.​ഡി. സ​തീ​ശ​ൻ

ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി, ഞ​ങ്ങ​ൾ പ​റ​ഞ്ഞ വി​സ്മ​യ​ങ്ങ​ൾ കേ​ര​ളം ക​ണ്ടു; മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഉ​ജ്ജ്വ​ല വി​ജ​യം സ​മ്മാ​നി​ച്ച ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി​യെ​ന്ന് വി.​ഡി. സ​തീ​ശ​ൻ. രാ​ജ്യ​ത്തി​ന് മു​ന്നി​ൽ ജ​യി​ച്ച​ത് മ​തേ​ത​ര കേ​ര​ള​മാ​ണ്. ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു പു​തു​യു​ഗം ഒ​രു​ക്കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് തി​ക​ഞ്ഞ ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കും. കോ​ണ്‍​ഗ്ര​സി​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ജ​യ​മാ​ണ്. ഞ​ങ്ങ​ൾ പ​റ​ഞ്ഞ വി​സ്മ​യ​ങ്ങ​ൾ കേ​ര​ളം ക​ണ്ടു​വെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും. ര​ണ്ട് ദി​വ​സ​ത്തി​ന​കം ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു