മുഖ്യമന്ത്രി ചർച്ചയിൽ ട്വിസ്റ്റ്; എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണണം, ദീപാദാസ് മുൻഷി വേണ്ട, കെസി പക്ഷത്തെ വെട്ടാൻ സതീശൻ ക്യാമ്പ്

മുഖ്യമന്ത്രി ചർച്ചയിൽ ട്വിസ്റ്റ്; എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണണം, ദീപാദാസ് മുൻഷി വേണ്ട, കെസി പക്ഷത്തെ വെട്ടാൻ സതീശൻ ക്യാമ്പ്


<p>തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി മുന്നോട്ട് പോകുകയാണ്. നേതാക്കളുടെ അണിയറ നീക്കങ്ങൾ ശക്തമാണ്. ഫ്ലക്സുകൾ സ്ഥാപിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ അനുകൂല തരം​ഗമുണ്ടാക്കാനും നേതാക്കന്മാരുടെ ക്യാമ്പുകൾ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ചച്ചയ്ക്കായി കേരളത്തിലെത്തുന്ന നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി വിഡി സതീശൻ പക്ഷം രം​ഗത്ത് എത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയിൽ ദീപാദാസ് മുൻഷി പാടില്ലെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.</p><p>നാളെ രാവിലെ പത്തരയ്ക്ക് സിഎൽപി യോ​ഗം ചേരാനിരിക്കെ അതിശക്തമായ നീക്കം മൂന്ന് ചേരിയിലും നടക്കുകയാണ്. സിഎൽപി യോ​ഗരത്തിൽ 63 എംഎൽഎമാർ ഒരുമിച്ച് പങ്കെടുക്കും. അതിനപ്പുറത്തേക്ക് എംഎൽഎമാരെ ഒറ്റയ്ക്കൊറ്റക്കായി എഐസിസി നീരിക്ഷകർ കാണണമെന്ന നിർേദശമാണ് ഇപ്പോൾ വിഡി സതീശൻ പക്ഷം മുന്നോട്ട് വെക്കുന്നത്. ആ നിർദേശത്തിൽ ഒരു സ്ട്രാജറ്റി നീക്കമുണ്ടെന്നാണ് അനുമാനിക്കുന്നത്. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് കെസി വേണു​ഗോപാൽ പക്ഷം വാദിക്കുന്നത്. കൂട്ടമായി ചേദിച്ചാൽ എംഎൽഎമാർ കെസിക്ക് അനുകൂലമായാകും പ്രതികരിക്കുക.</p><p>എന്നാൽ ഒറ്റക്കൊറ്റാക്കായി എംഎൽഎമാരെ കാണുമ്പോൾ കൂട്ടാമായി കെസിയെ പിന്തുണച്ചിരുന്ന പലരും വിഡി സതീശൻ്റെ പേര് പറഞ്ഞേക്കാം എന്നാണ് സതീശൻ ക്യാമ്പ് കരുതുന്നത്. അങ്ങിനെ നോക്കുമ്പോൾ വിഡി സതീശനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 30 വരെ എത്തിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ പങ്കെടുപ്പിക്കരുത് എന്ന നിർദേശവും വിഡി സതീശൻ പക്ഷം മുന്നോട്ടുവെക്കുന്നുണ്ട്. കെസി വേണു​ഗോപാലിന് അനുകൂലമാക്കാനുള്ള നീക്കം ദീപാദാസ് മുൻഷി നടത്തുമെന്ന ആരോപണം വിഡി സതീശൻ പക്ഷത്തിനുണ്ട്.</p><p>ഈ നിർദേശങ്ങൾ പൂർണമായും നടപ്പിലാകുമോ എന്ന് വ്യക്തമല്ല. സിഎൽപി ചർച്ചകൾ രാവിലെ പത്തരയ്ക്കാണ് നടക്കുന്നത്. ഘടകക്ഷി നേതാക്കളെയും കാണും എന്ന് ദീപാദാസ് മുൻഷി വ്യക്തമാക്കിയിട്ടുണ്ട്. എംഎൽമാരുടെ പിന്തുണ ഏറെ നിർണായകമാണെങ്കിലും ​ഘടകക്ഷി പിന്തുണകൂടി ഈ കാര്യത്തിൽ പരി​ഗണിക്കുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ലീ​ഗിൻ്റെ പിന്തുണ തങ്ങൾക്ക് ഉണ്ടാകുമെന്നാണ് വിഡി പക്ഷം കരുതുന്നത്.</p><p>എംഎൽഎമാരെ കൂട്ടമായി കാണുന്ന യോ​ഗത്തിൽ കെസി വേണു​ഗോപാലിന് പിന്തുണ കൂടുതലായിരിക്കും എന്നാൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് എംഎൽഎമാരെ കാണുമ്പോൾ കെസി വേണു​ഗോപാലിനുള്ള പിന്തുണ കുറയാനുള്ള സാധ്യതയുണ്ട്. ഈപ്പോൾ 52 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നൊക്കെ കെസി വേണു​ഗോപാൽ പക്ഷം പറയുന്നുണ്ട്. പക്ഷേ, ഒരോരുത്തരെയായി കണുമ്പോൾ പൊതുവികാരമൊക്കെ കണക്കിലെടുത്തുകൊണ്ട് യുഡിഎഫിനെ തെരഞ്ഞെടുപ്പിൽ നയിച്ച നായകൻ എന്ന നിലയിൽ വിഡി സതീശനുകൂടി പിന്തുണ ലഭിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ ക്യാമ്പ് കരുതുന്നത്.